ചങ്ങനാശേരി: ആതുരസേവനം സഭയുടെ മഹത്തായ ശുശ്രൂഷയും ദൗത്യവുമാണെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷം ‘സപ്തവര്‍ണ 2024’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖം നോക്കാതെ എല്ലാവര്‍ക്കും ഒരുപോലെ സേവനം നല്‍കു കയെന്നതാണ് സഭയുടെ മുഖമുദ്രയെന്നും ആതുരശുശ്രൂഷാ രംഗത്ത് ചെത്തിപ്പുഴ ആശുപത്രി നിര്‍വഹിക്കുന്ന സേവനം അതുല്യമാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
ആശുപത്രിക്കു തുടക്കംകുറിച്ച മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിനെ ചടങ്ങില്‍ ആദരിച്ചു. ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തന മികവിന്റെ അംഗീകാരമുദ്രകളായി ആശുപത്രിയ്ക്ക് ലഭിച്ച ഏഴ് പുതിയ ക്വാളിറ്റി അക്രിഡിറ്റേഷനുകളുടെ സമര്‍പ്പണം ചടങ്ങില്‍ നടത്തി. രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സുകൃതം പദ്ധതി, 300 രൂപയ്ക്ക് ഡയാലിസിസ് നല്‍കിയ ആര്‍ദ്രം പദ്ധതി, രോഗികള്‍ക്ക് വീട്ടിലെത്തി പരിചരണം നല്‍കുന്ന കരുതല്‍ പദ്ധതി, പൊതുജന ബോധവല്‍ക്കരണ പരിപാടികളായ കവചം, ഉണര്‍വ്, വിവിധ പഞ്ചായത്തുകളിലെ 2000 ല്‍ പരം വീടുകളില്‍ സൗജന്യ മെഡിക്കല്‍ പരിചരണം നല്‍കിയ സുസ്‌മേര പദ്ധതി, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, 115 അര്‍ഹരായ രോഗികള്‍ക്ക് സൗജന്യ കൃത്രിമകാലുകള്‍ വിതരണം ചെയ്ത ചലനം പദ്ധതി തുടങ്ങി വിവിധ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തി.
ചടങ്ങില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ അപ്പ സ്‌തോലിക് നൂണ്‍ഷാ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, മന്ത്രി വി.എന്‍ വാസവന്‍, എംഎല്‍എമാരായ ജോബ് മൈക്കിള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശുപത്രി മാനേജര്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ മിനി വിജയകുമാര്‍, കാരിത്താസ് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത്, ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത്, അസോ. ഡയറക്ടര്‍മാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *