Follow Us On

17

May

2024

Friday

പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ ധനസമാഹരണം ഉദ്ഘാടനം ചെയ്തു

പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ ധനസമാഹരണം ഉദ്ഘാടനം ചെയ്തു
കൊല്ലം : കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിന്റെ ഉദ്ഘാടനം സമിതിയുടെ ചെയര്‍മാനും കൊല്ലം രൂപതാ ബിഷപ്പുമായ ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന് കൊല്ലം രൂപതയുടെ ചെക്ക് ബിഷപ് കൈമാറി.
കൊല്ലം ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സമിതി ആനിമേറ്റര്‍മാരായ ജോര്‍ജ് എഫ.് സേവ്യര്‍ വലിയവീട്, സിസ്റ്റര്‍ മേരി ജോര്‍ജ്, സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടര്‍, സോജാ ലീന്‍ ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ രൂപതക ളിലെയും വലിയ കുടുംബങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികളും മാതാപിതാക്കളെ ആദരിക്കലും ഫെബ്രുവരി 27 ന് വൈകുന്നേരം 6 മണിക്ക് എറണാകുളം പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ ആരംഭം കുറിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?