Follow Us On

23

November

2024

Saturday

ഗാസായില്‍ പട്ടിണി യുദ്ധതന്ത്രമാക്കരുത്: അന്താരാഷ്ട്രസംഘടനകള്‍

ഗാസായില്‍ പട്ടിണി യുദ്ധതന്ത്രമാക്കരുത്: അന്താരാഷ്ട്രസംഘടനകള്‍

ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, പട്ടിണി യുദ്ധതന്ത്രമാക്കപ്പെടരുതെന്ന് സേവ് ദി ചില്‍ഡ്രന്‍ ഉള്‍പ്പെടെയുള്ള പതിനഞ്ച് അന്താരാഷ്ട്രസംഘടനകള്‍ ആവശ്യപ്പെട്ടു. യുദ്ധപ്രദേശങ്ങളില്‍ സാധാരണജനത്തെ പട്ടിണിയിലാക്കുന്നത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലിന്റെ 2417-ാം പ്രമേയത്തിന്റെ നേരിട്ടുള്ള ലംഘനമായിരിക്കുമെന്ന് സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.

സംഘര്‍ഷാവസ്ഥയിലും സാധാരണ ജനത്തിന് മാനവികസഹായം എത്തിക്കുന്നത് അനുവദിക്കുക എന്നത്, അന്താരാഷ്ട്ര മാനവിക നിയമം ആവശ്യപ്പെടുന്ന ഒന്നാണെന്നും, ഇതിനായി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും സംയുക്തപത്രക്കുറിപ്പില്‍ ഒപ്പുവച്ച അന്താരാഷ്ട്രസംഘടനകള്‍ ഓര്‍മ്മിപ്പിച്ചു.

ഗാസ മുനമ്പില്‍ തുടരുന്ന സംഘര്‍ഷങ്ങളും ഉപരോധവും കാരണം ഗാസയിലെ സാധാരണ ജനം ക്ഷാമം അനുഭവിക്കുന്നുണ്ടെന്നും, നാലിലൊന്ന് കുടുംബങ്ങളും പട്ടിണി നേരിടുന്നുണ്ടെന്നും പ്രദേശത്തെ പോഷകാഹാരലഭ്യതയുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏതാണ്ട് അന്‍പത് ലക്ഷം ജനങ്ങളാണ് പട്ടിണി അനുഭവിക്കുന്നത്. പല കുടുംബങ്ങളിലും ദിവസത്തില്‍ ഒരിക്കല്‍ പോലും കഴിക്കാനുള്ള ഭക്ഷണം ലഭ്യമല്ല. ഒക്ടോബര്‍ 7നു മുന്‍പ് ഗാസപ്രദേശത്ത് ഇത്തരത്തില്‍ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന ആളുകള്‍ ഇല്ലായിരുന്നു.
നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകളും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇവര്‍ പോഷകാഹാരക്കുറവിനും രോഗങ്ങള്‍ക്കും കൂടുതല്‍ ഇരകളാകുകയും, അതുവഴി, ഇത്തരത്തിലുള്ളവരുടെ മരണനിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നും സംഘടനകള്‍ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?