Follow Us On

23

November

2024

Saturday

കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌

കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെഡറേഷന്‍ ഓഫ്  ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌

ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തോലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ (എഫ്എബിസി) പ്രസിഡന്റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരിയെ തിരഞ്ഞെടുത്തു. ബാങ്കോക്കില്‍ നടന്ന സെന്‍ട്രല്‍ കമ്മിറ്റിയിലാണ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

മ്യാന്‍മറിലെ യാങ്കൂണിലെ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോയുടെ പിന്‍ഗാമിയായി 2025 ജനുവരിയില്‍ കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. ഫിലിപ്പീന്‍സിലെ കലൂക്കന്‍ ബിഷപ്പ് പാബ്ലോ വിര്‍ജിലിയോ സിയോങ്‌കോ ഡേവിഡിനെ കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റായും, ജപ്പാനിലെ ടോക്കിയോ ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ ഈസാവോ കികുച്ചിയെ സെക്രട്ടറി ജനറലായി രണ്ടാം തവണയും യോഗം തിരഞ്ഞെടുത്തു. നിലവില്‍ സിസിബിഐയുടെ പ്രസിഡന്റായി സേവനമനുഷ്ടിക്കുകയാണ് കര്‍ദിനാള്‍ ഫിലിപ്പ് നേരി.

തെക്ക്, തെക്കുകിഴക്ക്, കിഴക്ക്, മധ്യേഷ്യ എന്നിവിടങ്ങളിലെ മെത്രാന്‍ സമ്മേളനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് 1970 ല്‍ സ്ഥാപിതമായ എഫ്എബിസി. ഏഷ്യയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ വത്തിക്കാന്‍ അംഗീകൃത സന്നദ്ധ സംഘടനയാണ് ഫെഡറേഷന്‍. 2019 ല്‍ ചെന്നൈയില്‍ നടന്ന 31-ാമത് പ്ലീനറി അസംബ്ലിയില്‍ വെച്ചായിരുന്നു അദ്ദേഹം സിസിബിഐയുടെ പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2022-ല്‍ ബാംഗ്ലൂരില്‍ നടന്ന 33-ാമത് പ്ലീനറി അസംബ്ലിയില്‍ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

1953 ജനുവരി 20 ന് ഗോവയിലെ അല്‍ഡോണയില്‍ ജനിച്ച കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി 1979 ഒക്ടോബര്‍ 28ന് ഒരു വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് സഹവികാരി, വികാരി എന്നിങ്ങനെ വിവിധ മേഖലകളില്‍ സേവനമനുഷ്ടിച്ചു. 2004 ജനുവരി 16ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ ഗോവയുടെയും ഡാമന്റെയും ആര്‍ച്ച് ബിഷപ്പായി നിയമിക്കുകയും, 2022 ആഗസ്റ്റ് 27ല്‍ ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ കര്‍ദിനാളായും പ്രഖ്യാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?