Follow Us On

17

June

2025

Tuesday

‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’; 2024 ലോക അഭയാര്‍ത്ഥി ദിനപ്രമേയം

‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’; 2024 ലോക അഭയാര്‍ത്ഥി ദിനപ്രമേയം

വത്തിക്കാന്‍ സിറ്റി: ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന വാക്യം 2024 ലോക അഭയാര്‍ത്ഥിദിന പ്രമേയമായി തിരഞ്ഞെടുത്തു. സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയാണ് സെപ്റ്റംബര്‍ 29 -ന് ആചരിക്കുന്ന ലോക അഭയാര്‍ത്ഥി ദിനത്തിനുള്ള പ്രമേയം പ്രഖ്യാപിച്ചത്. ദിനാചരണത്തിന് മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കുമെന്നും ഡിക്കാസ്റ്ററിയുടെ കുറിപ്പില്‍ പറയുന്നു.

സംഘര്‍ഷവും പീഡനവും സാമ്പത്തിക പ്രതിസന്ധികളും നിമിത്തം പലായനം ചെയ്യുന്നവരെ ഓര്‍മിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി 1914 മുതല്‍ എല്ലാ വര്‍ഷവും അഭയാര്‍ത്ഥി ദിനം കത്തോലിക്ക സഭ ആചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയാണ് അഭയാര്‍ത്ഥിദിനമായി ആചരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?