പ്രശസ്ത കലാപ്രദര്‍ശനമായ വെനീസ് ബിയന്നാലയില്‍ സംബന്ധിക്കുന്നതിനായി ഏപ്രില്‍ മാസത്തില്‍ പാപ്പ കനാലുകളുടെ നാടായ വെനീസ് സന്ദര്‍ശിക്കും. അനാരോഗ്യം മൂലം ക്ലേശിക്കുന്ന പാപ്പ 2024ല്‍ വത്തിക്കാന് പുറത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് വെനീസിലേക്കുള്ള യാത്ര. വെനീസ് സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങളും വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വത്തിക്കാനില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വെനീസിലെ ജിയുഡെക്ക ദ്വീപിലെത്തുന്ന പാപ്പ അവിടെയുള്ള സ്ത്രീകളുടെ ജയിലിലെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും. വെനീസ് ബിയന്നാലെയിലെ വത്തിക്കാന്റെ സ്റ്റാള്‍ പാപ്പ സന്ദര്‍ശിക്കും. തുടര്‍ന്ന് മോട്ടോര്‍ബോട്ടില്‍ ജിയുഡെക്ക ദ്വീപില്‍ നിന്ന് വെനീസിലെ ബസിലിക്കയായ സാന്താ മരിയ ഡെല്ല സലൂട്ടിലെത്തുന്ന പാപ്പ അവിടെ യുവജനങ്ങളെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് വിശുദ്ധ മര്‍ക്കോസിന്റെ ചത്വരത്തില്‍ ബലിയര്‍പ്പിക്കുകയും ബസിലിക്കയിലുള്ള വിശുദ്ധ മര്‍ക്കോസിന്റെ തിരുശേഷിപ്പ് വണങ്ങുകയും ചെയ്യും. 1630-ല്‍ പടര്‍ന്നു പിടിച്ച പ്ലേഗില്‍ നിന്ന് വെനീസ് നഗരത്തെ കാത്ത് സൂക്ഷിച്ചതിന് പരിശുദ്ധ കന്യകയോടുള്ള നന്ദി സൂചകമായി നിര്‍മിച്ച ദൈവാലയമാണ് സാന്താ മരിയ ഡെല്ല സലൂട്ട.
Leave a Comment
Your email address will not be published. Required fields are marked with *