പാലാ: ചരിത്രപ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ അരുവിത്തുറ ഫൊറോനപ്പള്ളിയിലെ സെന്റ് ജോര്‍ജിന്റെ തിരുനാള്‍ 15 മുതല്‍ മെയ് രണ്ടുവരെ ആഘോഷിക്കും. പ്രധാന തിരുനാള്‍ ദിനമായ 23-ന് രാവിലെ 5.30-നും 6.45-നും എട്ടിനും വിശുദ്ധ കുര്‍ബാന, നൊവേന. 9.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. പത്തിന് ആഘോഷമായ സുറിയാനി കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
12-നും 1.30-നും 2.45-നും വിശുദ്ധ കുര്‍ബാന, നാലിന് വാദ്യമേളങ്ങള്‍. 4.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ (കൂരിയാ മെത്രാന്‍, സീറോ മലബാര്‍ സഭ). തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം.
24-ന് രാവിലെ 5.30നും 6.45-നും വിശുദ്ധ കുര്‍ബാന, നൊവേന. എട്ടുമണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ ജോണ്‍ നെല്ലിക്കുന്നേ ല്‍ (ഇടുക്കി രൂപതാധ്യക്ഷ ന്‍). 9.30-ന് വാദ്യമേളങ്ങള്‍, 10.30-ന് തിരുനാള്‍ റാസ, സന്ദേശം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (മേജര്‍ ആര്‍ച്ചുബിഷപ് എമിരിറ്റസ്, സീറോ മലബാര്‍ സഭ). 12.30-ന് തിരുനാള്‍ പ്രദക്ഷിണം. വിശുദ്ധന്റെ തിരുനാള്‍ മെയ് ഒന്നാം തിയതി എട്ടാമിടമായി ആഘോഷിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *