ബംഗളൂരു: ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്കായി ബംഗളൂരു ക്രിസ്തുജയന്തി കോളേജിലെ ചാവറ യൂത്ത് എന്ന യുവജന സംഘടന സംഘടിപ്പിച്ച ‘യുവ 2024’ എന്ന ഫെസ്റ്റ് ഏപ്രില്‍ 14ന് സമാപിക്കും. മൂന്ന് മാസം നീണ്ടുനിന്ന യുവജന മഹോത്സവത്തിനാണ് സമാപനമാകുന്നത്. പ്രിലിമിനറി റൗണ്ടില്‍ വിവിധ ഇനങ്ങളില്‍ നിന്ന് വിജയികളായവരാണ് അന്തിമഘട്ടത്തില്‍ മത്സരിക്കുന്നത്. മൂന്ന് റീത്തുകളിലെ 369 ഇടവകകളില്‍നിന്നും 36 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമായി രണ്ടായിരത്തോളം മത്സരാര്‍ത്ഥികളാണ് യുവ ഫെസ്റ്റില്‍ പങ്കെടുത്തത്. അന്തിമ ഘട്ടത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ്.
ക്രിസ്തുജയന്തി കോളേജിലെ കത്തോലിക്ക യുവജന സംഘടനയായ ചാവറ യൂത്ത് പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പത്താം വാര്‍ഷികത്തോടനുബന്ധി ച്ചാണ് 14ന് യുവ ഫെസ്റ്റിന്റെ അന്തിമഘട്ടവും സമ്മാനദാനവും നടത്തുന്നത്. ചാവറ യൂത്തിനു വേണ്ടി കഴിഞ്ഞ 10 വര്‍ഷക്കാലം പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലും ഇതോടനുബന്ധിച്ച് നടക്കും.
14ന് വൈകുന്നേരം മൂന്നിന് നടക്കുന്ന യുവയുടെ സമാപന സമ്മേളനത്തില്‍ ജയന്തി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന് ജോര്‍ജ് അധ്യക്ഷത വഹിക്കും. ആടുജീവിതം എന്ന സിനിമയിലൂടെ മലയാളം സിനിമയിലേക്ക് എത്തിയ നടന് കെ ആര് ഗോകുല്‍ ആണ് ചടങ്ങിന്റെ വിശിഷ്ടാതിഥി.
ചാവറ യൂത്തിന്റെ മുന്‍ മെമ്പര്‍മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടു ത്തിയ ഡയറക്ടറി ചടങ്ങില്‍ പ്രകാശനം ചെയ്യും. പ്രവര്‍ത്തങ്ങള്‍ക്കു ഫാ. ഇമ്മാനൂവെല് പൂവത്തിനാല്‍, ഫാ. ദീപു പാറയില്‍, ബോഫിന് സണ്ണി, മേഘ മേരി മൈക്കില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *