Follow Us On

21

November

2024

Thursday

ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും

ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും

വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യെക്കുറിച്ച് ജി7 രാജ്യങ്ങള്‍ നടത്തുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ധാര്‍മികവും സാംസ്‌കാരികവുമായ ചട്ടക്കൂട് നിര്‍മിക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കാനാവുമെന്ന് ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് എക്‌സില്‍ കുറിച്ച് സന്ദേശത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കുറിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ജി7 രാജ്യങ്ങളുടെ സമ്മേളത്തല്‍ പങ്കെടുക്കുന്നത്.

യുഎസ്, ജപ്പാന്‍, ജര്‍മ്മനി, യുകെ, ഫ്രാന്‍സ്, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി7 രാജ്യങ്ങള്‍. ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മനുഷ്യനില്‍ നിന്ന് മനുഷ്യനിലൂടെ മനുഷ്യന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണെന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത വാക്കുകകളും മെലോനി എക്‌സില്‍ ഉദ്ധരിച്ചു. ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ നേതൃത്വത്തില്‍ എഐയുടെ ഉപയോഗത്തില്‍ ധാര്‍മികത കാത്ത് സൂക്ഷിക്കുന്നതിനായുള്ള ‘റോം കോള്‍ ഫോര്‍ എഐ എത്തിക്ക്‌സ് എഗ്രിമെന്റ്’ രൂപീകരിച്ചിരുന്നു. മൈക്രോസോഫ്റ്റ്, ഐബിഎം, സിസ്‌കോ പോലുള്ള കമ്പനികള്‍ ഇതിനോടകം തന്നെ ഈ എഗ്രിമന്റില്‍ ഒപ്പുവച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?