വത്തിക്കാന്‍ സിറ്റി: സന്യാസിനിസന്യാസിമാരാകുവാന്‍ പഠിക്കുന്നവരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും രൂപീകരണം മെയ് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗമായി തിരഞ്ഞെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ശുദ്ധി ചെയ്യുകയും പോളീഷ് ചെയ്യുകയും കടഞ്ഞെടുക്കുകയും ചെയ്യേണ്ട വജ്രക്കല്ലുകളാണ് ഒരോ ദൈവവിളികളുമെന്ന് പ്രാര്ത്ഥനാനിയോഗത്തെക്കുറിച്
തങ്ങളുടെ തന്നെ പരിമിതികളെക്കുറിച്ച് തിരിച്ചറിയുന്ന, ദൈകൃപയാല്‍ രൂപീകരിക്കപ്പെട്ട, പ്രാര്‍ത്ഥനാജീവിതം നയിക്കാനും സുവിശേഷത്തിന് സാക്ഷ്യം നല്‍കാനും തയാറുള്ള സ്ത്രീയും പുരുഷനുമാണ് ഒരു നല്ല വൈദിനകും സന്യാസിനിയുമായി മാറുന്നത്. സെമിനാരിയിലോ നോവിഷ്യേറ്റിലോ ആരംഭിക്കുന്ന അവരുടെ രൂപീകരണം മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട് സമഗ്രമായ വളര്‍ച്ച കൈവരിക്കേണ്ടത് അനിവാര്യമാണ്. ഈ രൂപീകരണം ഏതെങ്കിലുമൊരു ഘട്ടത്തില്‍ അവസാനിക്കുന്നില്ലെന്നും ജീവിതകാലം മുഴുവന്‍ തുടരേണ്ടതാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.
സന്യാസി/സന്യാസിനി സമൂഹത്തിന്റെ കൂട്ടായ്മയില്‍ ജീവിക്കുന്നത് ചില സമയത്ത് വെല്ലുവിളി നിറഞ്ഞതാണെന്നും ഇതിനുള്ള തയാറെടുപ്പും ഈ രൂപീകരണത്തിന്റെ ഭാഗമാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷത്തിന്റെ ആധികാരിക സാക്ഷികളായി മാറാന്‍ സഹായിക്കുന്ന മാനുഷികവും അജപാലനപരവും ആത്മീയവും കൂട്ടായ്മയുടേതുമായ രൂപീകരണത്തില്‍ വളര്‍ന്നുവരുവാന്‍ എല്ലാ സന്യാസിനി സന്യാസി വിദ്യാര്‍ത്ഥികള്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *