Follow Us On

04

December

2024

Wednesday

ജഗദല്‍പൂരില്‍ ക്രിസ്ത്യാനിയുടെ മൃതസംസ്‌കാരത്തിന് കോടതി ഇടപെടല്‍

ജഗദല്‍പൂരില്‍ ക്രിസ്ത്യാനിയുടെ മൃതസംസ്‌കാരത്തിന് കോടതി ഇടപെടല്‍

റായ്പൂര്‍: ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ മരണമടഞ്ഞ ക്രൈസ്തവന് സ്വന്തം ഗ്രാമത്തില്‍ ക്രൈസ്തവ ആചാരപ്രകാരം മൃതസംസ്‌ക്കാരം നടത്താന്‍ കോടതി ഇടപെടല്‍ വേണ്ടിവന്നു. ഗ്രാമവാസികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തടസപ്പെട്ട മൃതസംസ്‌കാരം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തില്‍ തന്നെ നിര്‍വഹിക്കാന്‍ സാധിച്ചത് കുടുംബംഗങ്ങള്‍ക്കും വിശ്വാസികള്‍ക്കും ആശ്വാസമായി.

ക്രൈസ്തവനായ 54 കാരന്‍ ഈശ്വര്‍ കോരം ചികിത്സയിലിരിക്കെ മരിച്ചതിനെത്തുടര്‍ന്നാണ് വിവാദമായ സംഭവം അരങ്ങേറിയത്. അദ്ദേഹത്തിന്റെ മൃതശരീരം ഭൂരിപക്ഷം ഹിന്ദുക്കള്‍ താമസിക്കുന്ന തങ്ങളുടെ ഗ്രാമമായ ചിന്ദ്ബാഹറിലേക്ക് കൊണ്ടുവരരുതെന്നും ക്രൈസ്തവവിധിപ്രകാരം സംസ്‌കരിക്കരുതെന്നും ഗ്രാമവാസികള്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്ക് അവരുടെ മതപ്രകാരമുള്ള കബറടക്കം നിഷേധിക്കപ്പെടുന്നത് അവിടെ സ്ഥിരംപരിപാടിയാണെന്ന് പ്രൊട്ടസ്റ്റന്റ് സഭാ ബിഷപ്പായ വിജയ് കുമാര്‍ തോബി മാധ്യമങ്ങളോട് പറഞ്ഞു.

പോലീസും കുടുംബത്തോട് മൃതദേഹം അങ്ങോട്ട് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മൃതദേഹം ജഗദല്‍പ്പൂരിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. അതേത്തുടര്‍ന്ന് കുടുംഹം ബിലാസ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ജില്ലാകലക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും അദ്ദേഹത്തിന്റെ മൃതദേഹം വേണ്ടവിധത്തില്‍ സ്വന്തം ഗ്രാമത്തില്‍ സംസ്‌ക്കരിക്കുന്നതിനുവേണ്ട സംരക്ഷണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു; ബിഷപ് പറഞ്ഞു.

മാന്യമായ ശവസംസ്‌ക്കാരം ഓരോ വ്യക്തിക്കും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അവകാശമാണെന്ന് ജസ്റ്റിസ് രാകേഷ് മോഹന്‍ പാണ്‌ഡേ വിധിയില്‍ പ്രസ്താവിച്ചു. മരിച്ചുപോയ വ്യക്തിയുടെ അവകാശം സംരക്ഷിക്കുന്നതിന് കോടതി നടത്തിയ ഇടപെടലിനെ ബിഷപ് അനുമോദിച്ചു. ഇതുപോലെ നേരത്തെ 25 ഓളം കേസുകളുണ്ടായിട്ടുണ്ടെന്ന് ബിഷപ് പറഞ്ഞു.

ബിജെപിയാണ് ഛത്തീസ്ഗഡ് ഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ക്രൈസ്തവര്‍ക്ക് നേരെ സംസ്ഥാനതത് അരങ്ങേറിയത് 148 കേസുകളായിരുന്നു. നാരയണ്‍പൂര്‍ ജില്ലയില്‍ വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ഉണ്ടായ പീഡനങ്ങളെത്തുടര്‍ന്ന് 2022 ല്‍ 1000 ക്രൈസ്തവരാണ് പലായനം ചെയ്തത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 30 ശതമാനം ആദിവാസികളാണ്. അവിടുത്തെ ക്രൈസ്തവരില്‍ ഭൂരിഭാഗവും ആദിവാസികളാണ്. വെറും രണ്ട് ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?