Follow Us On

16

June

2025

Monday

സുവര്‍ണജൂബിലി; പാലക്കാട് രൂപതയില്‍ ഫൊറോനാ സംഗമം നടത്തി

സുവര്‍ണജൂബിലി; പാലക്കാട് രൂപതയില്‍ ഫൊറോനാ സംഗമം നടത്തി
ഒറ്റപ്പാലം: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഒറ്റപ്പാലം ഫൊറോന ദേവാലയത്തില്‍ ഫൊറോനാ സംഗമം നടത്തി.
രൂപതയിലെ 12 ഫൊറോന വികാരിമാര് ചേര്‍ന്ന് അര്‍പ്പിച്ച സമൂഹ ബലിയില്‍ രൂപതാ വികാരി ജനറാള്‍ ഫാ.ജിജോ ചാലക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ഫൊറോനാ വികാരി ഫാ. സണ്ണി വാഴേപ്പറമ്പില്‍, ഫാ. ചെറിയാന്‍ ആഞ്ഞിലി മൂട്ടില്‍, ആന്‍സണ്‍ വല്യാറ, ഷിജു കരിമ്പില്‍, സിസ്റ്റര്‍ ജോമരിയ, ബിന്ദു അലക്‌സ്, സെസില്‍ കാവനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?