പാലാ: കത്തോലിക്കാ കോണ്‍ഗ്രസിന്റെ സമുദായ സംഗമവും വാര്‍ഷികാചരണവും മെയ് 11, 12 തീയതികളില്‍ അരുവിത്തുറയില്‍ നടക്കും. തൃശൂരില്‍നിന്ന് പതാകയും കുറവിലങ്ങാട്ടുനിന്ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഛായാചിതവും രാമപുരത്തെ പാറേമാക്കല്‍ ഗോവര്‍ണദോറുടെ കബറിടത്തില്‍നിന്നു ദീപശിഖയും വഹിച്ചുള്ള പ്രയാണങ്ങള്‍ നാളെ വൈകുന്നേരം അഞ്ചിന് അരുവിത്തുറയില്‍ എത്തിച്ചേരും. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി എന്നിവ നടക്കും.
12ന് രാവിലെ 10ന് ആഗോള പ്രതിനിധി സമ്മേളനം. ഉച്ചകഴിഞ്ഞ് 2.30ന സെന്റ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍നിന്നും മഹാറാലി ആരംഭിക്കും. അരുവിത്തുറ ദൈവാലയാങ്കണത്തില്‍ ചേരുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോണ്‍ നെല്ലി ക്കുന്നേല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സന്ദേശം നല്‍കും.
ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, അരുവിത്തുറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ജോണ്‍ കച്ചിറമറ്റം, പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, സെക്രട്ടറി ജോസ് വട്ടുകുളം, ഡോ. ജോബി കാക്കശേരി, ടെസി ബിജു എന്നിവര്‍ പ്രസംഗിക്കും.
Leave a Comment
Your email address will not be published. Required fields are marked with *