Follow Us On

14

June

2025

Saturday

നഴ്സുമാരെ ആദരിച്ചു

നഴ്സുമാരെ ആദരിച്ചു
പാലാ:  ആതുര ശുശ്രൂഷാ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത നേഴ്‌സുമാരെ ലോക നേഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് കാവുംകണ്ടം മാതൃവേദി യൂണിറ്റിന്റെ ആഭി മുഖ്യത്തില്‍ ആദരിച്ചു. കൊച്ചുറാണി ജോഷി ഈരുരിക്കല്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാ. സ്‌കറിയ വേകത്താനം നേഴ്‌സസ് ദിന സന്ദേശം നല്‍കി.
അര്‍പ്പണ മനോഭാവത്തോടും ആത്മാര്‍ത്ഥതയോടും കൂടി ആതുരമേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാം നേഴ്‌സുമാരെയും സമ്മേളനത്തില്‍ അനുസ്മരിച്ചു. ഫാ. ഫെലിക്‌സ് ചിറപ്പുറ ത്തേല്‍, ഫാ. വര്‍ഗീസ് മൊണോത്ത്, സിസ്റ്റര്‍ ജോസ്‌നാ ജോസ് പുത്തന്‍പറമ്പില്‍ എസ്.ഡി, ഷൈബി തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആതുര ശുശ്രൂഷാരംഗത്ത് 44 വര്‍ഷം സേവനം ചെയ്ത സിസ്റ്റര്‍ എയ്ഞ്ചല്‍ മേരി കിണറ്റുകര എസ്.ഡി, 23 വര്‍ഷക്കാലം സേവനം സിസ്റ്റര്‍ ജോസ് ഇരുവേലിക്കുന്നേല്‍, 24 വര്‍ഷം ശുശ്രൂഷ ചെയ്ത നൈസ് ലാലാ തെക്കലഞ്ഞിയില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫാ. ഫെലിക്‌സ് ചിറപ്പുറത്തേല്‍ കാവുംകണ്ടം ഇടവകയുടെ ഉപഹാരം സമ്മാനിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?