Follow Us On

26

November

2024

Tuesday

വലിയ കുടുംബങ്ങളുടെ സംഗമവും മാതൃ ദിനാചാരണവും

വലിയ കുടുംബങ്ങളുടെ സംഗമവും മാതൃ ദിനാചാരണവും
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളുടെ സംഗമവും മാതൃ ദിനാചാരണവും പൊടിമറ്റം നിര്‍മല റീന്യൂവല്‍ സെന്ററില്‍ നടത്തി.
ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ദൈവിക  സ്വപ്നങ്ങളില്‍ പങ്കാളികളാകുന്നവരാണ് മാതാപിതാക്കളെന്ന് അദ്ദേഹം പറഞ്ഞു.  ദൈവം നല്‍കിയ ജീവനെ തുറന്ന മനസോടെ സ്വീകരിച്ച സമൂഹവും കുടുംബവും മാത്രമേ അഭിവൃദ്ധി പ്രാപിച്ചിട്ടുള്ളൂ. ദൈവം നിങ്ങളുടെ സൂക്ഷത്തിനു ഏല്‍പ്പിച്ച സമ്മാനങ്ങളാണ് മക്കളെന്ന ചിന്തയോടെ അവരെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു.
രൂപത ഡയറക്ടര്‍  ഫാ. മാത്യു ഓലിക്കല്‍,  ഫാ. അസിസ്റ്റന്റ് ഡയറക്ടര്‍ ബിബിന്‍ പുളിക്കക്കുന്നേല്‍, സാബു ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ, ജോസുകുട്ടി മെച്ചേരിതകിടിയേല്‍ എന്നിവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?