തൃശൂര്‍: അമല ആശുപത്രിയുടെ സ്ഥാപകന്‍ പദ്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐയുടെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ 100 പേര് രക്തം ദാനം ചെയ്തു. അമല ആശുപത്രിയിലെ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും അമല നഗര്‍ സെന്റ് ജോസഫ് ഇടവകയിലെ അംഗങ്ങളും രക്തദാനത്തില്‍ പങ്കാളികളായി.
മീറ്റിങ്ങില്‍ അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷനായിരുന്നു. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറലും തൃശൂര്‍ ദേവമാത പ്രൊവിന്‍സിന്റെ പ്രൊവില്ഷ്യലും അമലയുടെ മുന്‍ ഡയറക്ടറും ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുന്‍ ചാന്സിലറുമയ ഫാ. ഡോ. പോള്‍ അച്ചാണ്ടി സിഎംഐ മുഖ്യാതിഥിയായിരുന്നു.
ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി സിഎ ഐ, അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, അമല ബ്ലഡ് സെറ്റര്‍ മേധാവി. ഡോ. വിനു വിപിന്‍, ചീഫ് നഴ്സിങ്ങ് ഓഫീസര്‍ സിസ്റ്റര്‍ ലിഖിത എം. എസ്. ജെ. ഗബ്രിയേലച്ചന്റെ കുടുംബാംഗം മൈക്കിള്‍ സി. ജേക്കബ്, ഗബ്രിയേലച്ചന്റെ ശിഷ്യന് ആര്.ക്കെ രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ച്ചയായി രക്തദാനം നടത്തിയ റോബില്‍, ജിനോ എന്നീ നേഴ്സുമാരെ ചടങ്ങില്‍ ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *