എറണാകുളം: എയ്ഡഡ് മേഖലയിലെ പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം പറവൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിസെപ്പിന്റെ അപാകതകള്‍ പരിഹരിക്കണമെന്നും നിയമന അംഗീകാരം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകര്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നവരായിരിക്കണമെന്നും സമഭാവനയോടുകൂടി പെരുമാറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപതാ വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി അറക്കല്‍, ജനറല്‍ സെക്രട്ടറി സിറ്റി വര്‍ഗീസ്, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഷിജു കല്ലറക്കല്‍, അസോസിയേറ്റ് മാനേജര്‍ ഫാ. സിബിന്‍ കലറക്കല്‍ സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ് രൂപത പ്രസിഡന്റ് ഡെ ന്നി പുത്തന്‍വീട്ടില്‍ സെക്രട്ടറി നവനീത് ടി എസ് എന്നിവര്‍ പ്രസംഗിച്ചു.
പറവൂര്‍ സെന്റ് ജര്‍മന്‍സ് ദൈവാലയ അങ്കണത്തില്‍നിന്നും ആരംഭിച്ച വര്‍ണ്ണശബളമായ റാലി കൈപ്പമംഗലം എംഎല്‍എ ഇടിസണ്‍ മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തില്‍ അധികം അധ്യാപകര്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *