Follow Us On

10

June

2025

Tuesday

ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ മിന്നാമിന്നി ക്യാമ്പ് ശ്രദ്ധേയമായി

ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ മിന്നാമിന്നി ക്യാമ്പ് ശ്രദ്ധേയമായി
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ദ്വിദിന മിന്നാമിന്നി ക്യാമ്പ് ശ്രദ്ധേയമായി. തെള്ളകം ചൈതന്യയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വഹിച്ചു.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍, ഡോ. റോസമ്മ സോണി, കെഎസ് എസ്എസ് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡിസിപിബി, ഫിസിയോതെറാപ്പിസ്റ്റ് ജിംഗിള്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ക്ലാസുകളും കലാപരിപാടികളും മത്സരങ്ങളും ഉല്ലാസ പഠന യാത്രയും മാതാപിതാക്കളുടെ സംഗമവും ഉണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?