Follow Us On

15

June

2025

Sunday

കുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും

കുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും
കോട്ടയം: അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബ ദിനാചരണവും സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതി ഗുണഭോ ക്താക്കളുടെ സംഗമവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സേവ് എ ഫാമിലി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. പദ്ധതി  അവലോകനവും തുടര്‍പദ്ധതികളുടെ ആസൂത്രണവും നടത്തി. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സ്വയംതൊഴില്‍ സംരംഭകത്വം, തൊഴില്‍ നൈപുണ്യവികസനം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് കുടുംബശാക്തീകരണ പദ്ധതി കെഎസ്എസ്എസ് നടപ്പിലാക്കി വരുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?