Follow Us On

13

June

2025

Friday

അല്‍ഫോന്‍സിയന്‍ വര്‍ഷാചരണം ഉദ്ഘാടനം ചെയ്തു

അല്‍ഫോന്‍സിയന്‍ വര്‍ഷാചരണം ഉദ്ഘാടനം ചെയ്തു
പാലാ: ഭരണങ്ങാനം അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷവും കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കലും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കൂടെ ഒരു വര്‍ഷം ആയിരിക്കാനുള്ള അവസരമാണ് ‘സ്ലീവാ’ അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷ കര്‍മപരിപാടികളിലൂടെ ഒരുക്കിയിരിക്കുന്നത്. അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷത്തിന്റെ ലോഗോ പ്രകാശനം റായ്പുര്‍ മുന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് അഗസ്റ്റ്യന്‍ ചരണകുന്നേല്‍ പാലാ രൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തിലിന് നല്‍കി നിര്‍വഹിച്ചു.
രൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് കുറ്റിയാങ്കല്‍, പ്രൊക്യുറേ റ്റര്‍ റവ.ഡോ. ജോസഫ് മുത്തനാട്ട്, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റ്യന്‍ പാലയ്ക്കപ്പറമ്പില്‍, വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ് കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷല്‍ സിസ്റ്റര്‍ ജെസി മരിയ ഓലിക്കല്‍, അസീസി ആശ്രമം സുപ്പീരിയര്‍ ഫാ. മാര്‍ട്ടിന്‍ മാന്നാത്ത്, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ.ആന്റണി തോണക്കര എന്നിവര്‍ പ്രസംഗിച്ചു.
ഭരണങ്ങാനം അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കു അനുദിനം ഒഴുകി എത്തുന്ന വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വിന്റെ അന്‍പതിന പ്രോഗ്രാമുകളാണ് അല്‍ഫോന്‍സാ സ്പിരിച്ച്വാലിറ്റി സെന്റര്‍ ‘സ്ലീവ’ യിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?