കൊച്ചി: സാമൂഹിക നീതിയും തുല്യതയും സമൂഹത്തില്‍ ഉറപ്പാക്കണമെന്നു ജസ്റ്റിസ് മേരി ജോസഫ്. മനുഷ്യക്കടത്തിനെ തിരെ പ്രവര്‍ത്തിക്കുന്ന സന്യാസിനീ സമൂഹങ്ങളുടെ സഹകരണ വേദിയായ ‘തലീത്താകും’ ഇന്ത്യാ ഘടകവും ‘അമൃത്’ കേരള ഘടകവും സംഘടിപ്പിച്ച ജനറല്‍ അസംബ്ലിയും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് മേരി ജോസഫ്.
റീജനല്‍ കോ-ഓഡിനേറ്റര്‍ സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ അധ്യ ക്ഷത വഹിച്ചു. സിസ്റ്റര്‍ മീര തെരേസ്, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സിസ്റ്റര്‍ ഗ്രേസി തോമസ്, സിസ്റ്റര്‍ റെജി കുര്യാക്കോസ്, സിസ്റ്റര്‍ പ്രിന്‍സി മരിയ ദാസന്‍, സിസ്റ്റര്‍ ഷെര്‍ലി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇന്നു (മെയ് 20) സമാപിക്കുന്ന സമ്മേളനത്തില്‍ കേരളത്തിലെ 22 സന്യാസിനി സമുഹങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *