ഗാസ: യുദ്ധവും പലായനവും സൃഷ്ടിച്ച കൊടിയ വേദനകള്‍ക്കു നടുവിലും പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ച് സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയം. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാസ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി സഹകാര്‍മികനായിരുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നാശത്തിനും കൊടിയ വേദനകള്‍ക്കും നടുവിലാണ് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസയില്‍ എത്തിയത്. സംഘര്‍ഷം ആരംഭിച്ച് ഏഴ് മാസത്തിന് ശേഷമാണ് പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനം.
വിശ്വാസികളുടെ അചഞ്ചലമായ ഒരു സമൂഹത്തെ ഗാസയില്‍ കണ്ടുമുട്ടിയതായി അദ്ദേഹം പറഞ്ഞു. ആളുകളുടെ കണ്ണുകളില്‍ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും കാണുകയാണെന്നും തങ്ങള്‍ ഈ സ്ഥലത്തുതന്നെ തുടരുമെന്നു വിശ്വാസികള്‍ പറഞ്ഞതായും കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ വെളിപ്പെടുത്തി. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം ഇടയ്ക്കിടെ കേള്‍ക്കുന്നു. എന്നാല്‍ അവര്‍ ദൈനംദിന ജീവിതം ക്രമീകരിക്കുകയും വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നു.
ഗാസയിലെ ജനങ്ങള്‍ക്ക് തന്റെ വ്യക്തിപരമായ സ്നേഹവും സഭയുടെയും സ്നേഹവും കരുതലും എത്തിക്കുക എന്നതായിരുന്നു തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും കര്‍ദിനാള്‍ പിസബല്ല പറഞ്ഞു
Leave a Comment
Your email address will not be published. Required fields are marked with *