പാലക്കാട് : പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന പ്രദേശം ( ഇഎസ്എ ) നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധന നടത്തി വ്യക്തത വരുത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ പരിസ്ഥിതി സംവേദ പ്രദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ജനവാസ മേഖലയും കൃഷിഭൂമിയും വനമാക്കി കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് രൂപതാ സമിതി വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളതിലും കൂടുതല്‍ ഭൂമി കാലാവസ്ഥ വ്യതിയാന വകുപ്പ് തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ളത് കര്‍ഷകരെ കുടിയിറക്കാനുള്ള തന്ത്രമാണ്. ജില്ലയിലെ 13 വില്ലേജുകളിലുമായി 29.22 സ്‌ക്വയര്‍ കിലോമീറ്റര്‍ (7217.34 ഏക്കര്‍) ഭൂവിസ്തൃതി വര്‍ധിപ്പിച്ച് ഇഎസ് എയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം കര്‍ഷകര്‍ ഒറ്റക്കെട്ടായി തടയുമെന്ന് രൂപതാ സമിതി വ്യക്തമാക്കി.
ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്ന കെഎംഎല്‍ ഫയല്‍ സാങ്കേതിക വിദഗ്ധരുടെയും വില്ലേജ്, കൃഷി, റവന്യൂ വകുപ്പുകളുടെയും കൂട്ടായ സ്ഥല പരിശോധനയില്‍ ജനവാസ മേഖലകളില്‍ ഇഎസ്എ യുടെ അതിര്‍ത്തി കൃത്യമായി മാര്‍ക്ക് ചെയ്യുകയും, ജനവാസമേഖലകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കു കയും ചെയ്യണം. ഇതിനായി ജില്ലാതല പരിശോധനാ സമിതി രൂപീകരിക്കുകയും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ രൂപതാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലമൂട്ടില്‍, ജനറല്‍ സെക്രട്ടറി ജിജോ അറയ്ക്കല്‍, ട്രഷറര്‍ കെ.എഫ് ആന്റണി, ജോസ് മുക്കട, ഷെര്‍ളി റാവു, േജാസ് വടക്കേക്കര, അഡ്വ. ബോബി ബാസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *