Follow Us On

19

October

2024

Saturday

സുവിശേഷമൂല്യങ്ങള്‍ തമസ്‌കരിക്കുന്ന സംഘടനകളുമായി സഹകരിക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: മാര്‍ പാംപ്ലാനി

സുവിശേഷമൂല്യങ്ങള്‍ തമസ്‌കരിക്കുന്ന സംഘടനകളുമായി സഹകരിക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: മാര്‍ പാംപ്ലാനി
താമരശേരി: സുവിശേഷ മൂല്യങ്ങള്‍ തമസ്‌ക്കരിക്കുന്ന സംഘടനകളുമായി ദൈവജനത്തെ സഹകരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സമുദായത്തെ ശാക്തീ കരിക്കേണ്ടത് ഏതെങ്കിലും സമുദായങ്ങളോടു കലഹിച്ചു കൊണ്ടാകരുതെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കാന്‍ ചിലര്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. സമുദായ സ്പര്‍ദ്ധ വളര്‍ത്തിയല്ല അതിനെ നേരിടേണ്ടത്. പെണ്‍മക്കളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അത്തരം കെണികളെ പ്രതിരോധിക്കണം. ഭിന്നത ക്രൈസ്തവ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് അപകടമാണ്.  കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങളില്‍ വീണുപോകാതെ ശ്രദ്ധിക്കണം. സാഹോദര്യത്തിന്റെ പാനപാത്രത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. വെല്ലുവിളികള്‍ സഭാചരിത്രത്തില്‍ എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും വിശ്വാസത്തില്‍ ആശ്രയിച്ചാണ് എല്ലാ വെല്ലുവിളികളെയും നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ മലബാര്‍ ഭദ്രാസനം മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
റൂബി ജൂബിലി സ്‌കോളര്‍ഷിപ് ഉദ്ഘാടനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. പുന്നക്കല്‍ ഇടവകാംഗമായ ഡെറിന്‍ കുര്യന്‍ ജോസ് നാലു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങി. ഏയ്ഡര്‍ എഡ്യുക്കെയറിന്റെ ഫ്യൂച്ചര്‍ ഓറിയന്റഡ് പ്രോജക്ട് മാര്‍ ജോസഫ് പാബ്ലാനി ഉദ്ഘാടനം ചെയ്തു.
രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, എപ്പാര്‍ക്കിയല്‍ അസംബ്ലി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് ചിലമ്പിക്കുന്നേല്‍, അസംബ്ലി ഡ്രാഫ്റ്റ് കമ്മറ്റി ചെയര്‍മാന്‍ ഫാ. മാത്യു കുളത്തിങ്കല്‍, സിഎംഐ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ബിജു ജോണ്‍ വെള്ളക്കട, എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സീന ജോണ്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ട്രീസ ഞരളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?