Follow Us On

08

June

2025

Sunday

ജോണ്‍ പോള്‍ പുരസ്‌കാരം ഡോ. ഷൈസന്‍ പി. ഔസേപ്പിന് നല്‍കി

ജോണ്‍ പോള്‍ പുരസ്‌കാരം ഡോ. ഷൈസന്‍ പി. ഔസേപ്പിന് നല്‍കി
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ മികച്ച നവാഗത സംവിധായകനു നല്‍കുന്ന 2024 ലെ ജോണ്‍ പോള്‍ പുരസ്‌കാരം ‘ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ്’ എന്ന  സിനിമയുടെ സംവിധായകന്‍ ഡോ. ഷൈസന്‍ പി. ഔസേപ്പ് ഏറ്റുവാങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ  കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയും ഐഷ ജോണ്‍ പോളും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.
 വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം അതേ അനുഭവ തീക്ഷ്ണതയോടെ പ്രേക്ഷകര്‍ക്കു അനുഭ വവേദ്യമാക്കുകയാണ് ഈ ചിത്രം. സംവിധായകന്‍ ഡോ. ഷൈസണ്‍ പി. ഓസേപ്പിന്റെ മനസിനെ സ്പര്‍ശിച്ച സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവും അവരുടെ കുടുംബം ഘാതകന് നല്‍കിയ ക്ഷമയുടെ സന്ദേശവും അഭ്രപാളികളില്‍ എത്തിച്ചത് നിരവധി പ്രതിബദ്ധങ്ങളെ തരണം ചെയ്തുകൊണ്ടായിരുന്നു.
കേരള ഫിലിം ക്രിട്ടിക്‌സിന്റെ രണ്ട് അവാര്‍ഡുകളും  ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസിന് ലഭിച്ചിരുന്നു. ഈ സിനിമയ്ക്ക് ഇതിനകം 58 ഓളം അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഓസ്‌കാര്‍ നോമിനേഷന്‍ എന്‍ട്രിയും ലഭിച്ചു കഴിഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?