Follow Us On

21

September

2024

Saturday

വിശ്വാസപരിശീലന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ചെയ്തു
പാലക്കാട് : പാലക്കാട് രൂപത വിശ്വാസ പരിശീലന വേദിയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം പാസ്റ്ററല്‍സെന്ററില്‍ ബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു.  ‘വിശ്വാസ പരിശീലനം ക്രിസ്ത്യാനുഭവ ജീവിതത്തിന് ‘എന്നതാണ് ഈ വര്‍ഷത്തെ വിശ്വാസ പരിശീലന വിഷയം.
മതാധ്യാപകരുടെയും മാതാപിതാക്കളുടെയും സംഘടിത പ്രവര്‍ത്തനമാണ് വിശ്വാസ പരിശീലനത്തിന്റെ ശക്തിസ്രോതസ് എന്ന് മാര്‍ മനത്തോടത്ത് പറഞ്ഞു.
രൂപതാ വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. ജയിംസ് ചക്യേത്ത്, അസി. ഡയറക്ടര്‍ ഫാ. അമല്‍ വലിയവീട്ടില്‍, സിസ്റ്റര്‍ ലിസ റോസ് എസ്എന്‍ഡിഎസ് എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷകളിലും വിവിധ മത്സരങ്ങളിലും വിജയികളായവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?