Follow Us On

21

April

2025

Monday

ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്

ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്

തലശേരി: ഇരിട്ടി പട്ടാരം വിമലഗിരി, ഭരണങ്ങാനം, അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിന്‍ സന്യാസ ശ്രേഷ്ഠനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനില്‍നിന്ന് ലഭിച്ചതായി തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു.

സീറോ മലബാര്‍ സഭയുടെ മലബാറില്‍നിന്നുള്ള ആദ്യദൈവദാസനാണ് ഫാ. ആര്‍മണ്ട് മാധവത്ത് എന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.

പാലാ മരങ്ങാട്ടുപിള്ളിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം വയനാട് നടവയലിലേക്ക് കുടിയേറിയതാണ്. മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമലയില്‍ മാധവത്ത് ഫ്രാന്‍സിസ്-റോസ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി 1930 നവംബര്‍ 25-നാണ് ജനനം.

കേരളസഭയില്‍ കരിസ്മാറ്റിക് നവീകരണത്തിന് തുടക്കം കുറിച്ചത് ഫാ. ആര്‍മണ്ടിന്റെ നേതൃത്വത്തിലാണ്. 2001 ജനുവരി 12-ന് അന്തരിച്ച അദ്ദേഹത്തിന്റെ നാമകരണ നടപടിക്കായുള്ള ശ്രമങ്ങള്‍ 2019-ല്‍ തലശേരി അതിരൂപതയും കപ്പൂച്ചിന്‍ സഭയും തുടങ്ങി.

ദൈവദാസപദവി പ്രഖ്യാപനവും തുടര്‍നടപടികളും പിന്നീട് അറിയിക്കുമെന്ന് മാര്‍ ജോസഫ് പാംപ്ലാനിയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ. ജിതിന്‍ ആനിക്കുഴിയിലും അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?