Follow Us On

25

November

2024

Monday

സമൂഹത്തിന്റെ മുറിവുകള്‍ കണ്ടെത്താനുള്ള പരിഹാരമാകണം സാമൂഹ്യപ്രവര്‍ത്തനം: മാര്‍ കല്ലറങ്ങാട്ട്‌

സമൂഹത്തിന്റെ മുറിവുകള്‍  കണ്ടെത്താനുള്ള പരിഹാരമാകണം  സാമൂഹ്യപ്രവര്‍ത്തനം: മാര്‍ കല്ലറങ്ങാട്ട്‌

പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് സാധിക്കണമെന്നും ഈ രംഗത്ത് വൈദികരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച സാമൂഹ്യശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

കാര്‍ഷികമൂല്യവര്‍ധനയും തൊഴിലവസരങ്ങളും വരുമാനവര്‍ധനവും ലക്ഷ്യംവച്ച് രൂപതാകേന്ദ്രത്തില്‍നിന്ന് ഏഴേക്കര്‍ സ്ഥലം മുണ്ടുപാലത്ത് സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ അനുവദിക്കപ്പെട്ടതായും അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബിഷപ് പറഞ്ഞു.
അരുണാപുരം അല്‍ഫോ ന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ശില്പശാലയില്‍ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ഡോ. ഇ.കെ. രാധാകൃഷ്ണന്‍, ബൈജു നെടുങ്കേരി, ഫാ. തോമസ് കിഴക്കേല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, സിബി കണിയാംപടി, പ്രൊജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?