Follow Us On

21

September

2024

Saturday

കേരള മാര്‍ച്ച് ഫോര്‍ ലൈഫ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു.

കേരള മാര്‍ച്ച് ഫോര്‍ ലൈഫ്:  പോസ്റ്റര്‍ പ്രകാശനം ചെയ്തു.
കൊച്ചി: ഓഗസ്റ്റ് 10 ന്  തൃശൂരില്‍ നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി നടത്തുന്ന കേരള മാര്‍ച്ച്  ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റര്‍ പ്രകാശനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നിര്‍വഹിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവന്‍ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാര്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപള്ളി, കെസിബിസി പ്രോ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സന്‍ ചൂരേപറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍ സാബു ജോസ്, കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള മാര്‍ച്ച് ഫോര്‍ ലൈഫ് ജൂലൈ രണ്ടിന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുനിന്നും ആരംഭിക്കും. 14 ജില്ലകളിലെ 32 രൂപതകളിലൂടെ  സഞ്ചരിക്കുന്ന ജീവസംരക്ഷണ സന്ദേശ യാത്ര മുന്നോറോളം കേന്ദ്രങ്ങളില്‍ പ്രോ-ലൈഫ് യോഗങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാര്‍ച്ച് ഫോര്‍ ലൈഫും നടക്കും. കെസിബിസി പ്രോ-ലൈഫ് സമിതി നേതൃത്വം നല്‍കുന്ന യാത്രയില്‍ ആനിമേറ്റര്‍മാരായ സാബു ജോസ്, ജോര്‍ജ് എഫ്. സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജസ്ലിന്‍ ജോ, ആന്റണി പത്രോസ്, ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, സെമിലി സുനില്‍, യുഗേഷ് പുളിക്കന്‍, നോബര്‍ട്ട് കക്കാരിയില്‍ തുടങ്ങിയവര്‍ പ്രലംഗിക്കും.
മജീഷ്യന്‍ ജോയ്‌സ് മുക്കുടത്തിന്റെ പ്രോ-ലൈഫ് മാജിക് ഷോയും ജീവസംരക്ഷണത്തിനായുള്ള ഒപ്പുശേഖരണവും ഉണ്ടാകും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?