Follow Us On

20

April

2025

Sunday

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവര്‍ക്കെതിരേ കേസെടുക്കണം

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവര്‍ക്കെതിരേ കേസെടുക്കണം
കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തുവിന്റെ ചിത്രത്തെയും അവഹേളിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
വിശ്വാസത്തിന്മേലുള്ള ഈ കടന്നുകയറ്റം മതസ്പര്‍ധ ഉളവാക്കുന്ന കുറ്റകൃത്യമാണ്. നിരീശ്വരവാദികളും തീവ്രവാദികളും ക്രൈസ്തവ വിശ്വാസത്തെ ആക്രമിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നു. വിഷയത്തില്‍ അധികാരികള്‍ നിസംഗത വെടിയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ക്രിസ്തുവിന്റെ തിരുഹൃദയ ചിത്രത്തെ വികലമാക്കിയും കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനമായ ത്രിത്വത്തെ അപമാനിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വ്യക്തി കള്‍ക്കെതിരേ കേസെടുക്കാതെ അതു പ്രചരിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തവര്‍ മതനിന്ദയ്ക്കും മതസ്പര്‍ധയ്ക്കും കൂട്ടുനില്‍ക്കുകയാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ചിത്രത്തിന്റെ പ്രചാരണം തടയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?