താമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ഓര്മ ദിനമായ ജൂണ്‍ 11-ന് താമരശേരി മേരിമാതാ കത്തീഡ്രലില്‍ രാവിലെ 10.30-ന് വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിക്കും. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയിലൂടെ താമരശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ദൈവപിതാവിന്റെ കരുണയ്ക്കു മുമ്പില്‍ മങ്കുഴിക്കരി പിതാവിനെ സമര്‍പ്പിക്കാനും ഈ അവസരം വിനിയോഗിക്കണമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ ഓര്‍മിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *