Follow Us On

20

April

2025

Sunday

കുവൈത്തിലെ തീപിടുത്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍: മാര്‍ റാഫേല്‍ തട്ടില്‍

കുവൈത്തിലെ  തീപിടുത്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍: മാര്‍ റാഫേല്‍ തട്ടില്‍
കാക്കനാട്: കുവൈത്തിലെ തീപിടുത്തതിലുണ്ടായ കൂട്ടമരണത്തില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചനം അറിയിച്ചു.
മരണമടഞ്ഞ 49 വിദേശ തൊഴിലാളികളില്‍ 45 പേര്‍ ഇന്ത്യക്കാരാണെന്നതും അതില്‍ 24 പേര്‍ മലയാളികളാണെന്നതും നമ്മുടെ ദുഃഖം വര്‍ധിപ്പിക്കുന്നു. ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടല്‍കടന്ന് പ്രവാസികളായി ജീവിക്കുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹൃദയവേദന മനസിലാക്കുകയും അതില്‍ പങ്കുചേരുകയും ചെയ്യുന്നു എന്നു അനുശോചന സന്ദേശത്തില്‍ പറയുന്നു.
കുവൈത്തിലെ തെക്കന്‍ നഗരമായ മംഗഫില്‍ 196 കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലാണ് ദാരുണമായ തീപിടുത്തമുണ്ടായത്. 50 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ ഭൂരിഭാഗവും ആശുപത്രിയില്‍ കഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. അനേകം കുടുംബങ്ങളുടെ കഷ്ടപ്പാടുകളില്‍ ഞങ്ങള്‍ വളരെ ദുഃഖിതരാണ്. ഞങ്ങളുടെ ആത്മാര്‍ത്ഥവും ഹൃദയംഗമവുമായ അനുശോചനം ദയവായി സ്വീകരിക്കുക.
ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. ദുഃഖിതരും കഷ്ടപ്പെടുന്നവരുമായ ജനങ്ങളുടെ ജീവിതത്തില്‍ സാന്ത്വനമേകാനും സാമ്പത്തിക സഹായങ്ങള്‍ നല്‍കാനും സര്‍ക്കാരിനോടൊപ്പം നമുക്കും പങ്കാളികളാകാം; അനുശോചന സന്ദേശത്തില്‍ മാര്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?