Follow Us On

20

September

2024

Friday

ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ച് തൃശൂര്‍ സെന്റ് തോമസ് കോളേജ്

ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ച് തൃശൂര്‍ സെന്റ് തോമസ് കോളേജ്
തൃശൂര്‍: ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ആഘോഷിച്ചു. തൃശൂര്‍ ഐഎംഎയുടെ നേതൃത്വത്തില്‍ സെന്റ് തോമസ് കോളേജിലെ എന്‍എസ്എസ്, എന്‍സിസി സംഘടന കളുടെ ആഭിമുഖ്യത്തില്‍ ആയിരുന്നു ചടങ്ങുകള്‍.
ഐഎംഎ ഡയറക്ടര്‍ ഡോ. വി.കെ ഗോപിനാഥന്‍ അധ്യക്ഷത വഹിച്ച യോഗം, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് ഉദ്ഘാടനം ചെയ്തു. ഐഎംഎ ജോ. ഡയറക്ടര്‍ ഡോ. ഗോപി കുമാര്‍, ഐഎംഎ. പ്രസിഡന്റ് ഡോ. ജോസഫ് ജോര്‍ജ്ജ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, ഡോ. വിമല ജോണ്‍, എന്‍സിസി ഓഫീസര്‍ ഡോ. സാബു എ.എസ് എന്നിവര്‍ പ്രസംഗിച്ചു.
ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ പ്രതീകമായി വിശിഷ്ടവ്യക്തികള്‍ 20 ബലൂണുകള്‍ പറത്തി. രക്ത ദാന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെയും സംഘടനകളെയും ആദരിച്ചു. തുടര്‍ച്ചയായി രക്തദാനം സംഘടിപ്പിക്കുന്നതിനുള്ള അവാര്‍ഡ് തൃശൂര്‍ സെന്റ് തോമസ് പ്രിന്‍സിപ്പല്‍ ഐഎംഎ അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി. ലോകരക്ത ദാനദിനത്തോടനുബന്ധിച്ച് ക്രമീകരിച്ച രക്തദാന ക്യാമ്പില്‍ 70 ലേറെ പേര്‍ രക്തദാനം നടത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?