Follow Us On

25

November

2024

Monday

കേരള സഭയെന്ന മാമാങ്കം നിര്‍ത്തി കേരള കര്‍ഷക സഭ ചേരണം

കേരള സഭയെന്ന മാമാങ്കം നിര്‍ത്തി കേരള കര്‍ഷക സഭ ചേരണം

കല്‍പ്പറ്റ: കേരള സഭയെന്ന മാമാങ്കം നിര്‍ത്തി കേരള കര്‍ഷക സഭ ചേരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി. സംസ്ഥാനത്തെ കര്‍ഷകരെ സര്‍ക്കാരും പ്രതിപക്ഷവും അവഗണിക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുകയുമാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ കേരള ലോകസഭ നടത്തുന്നത്. നാടിന്റെ നട്ടെല്ല് കര്‍ഷകനെന്ന് ആവര്‍ത്തിക്കുന്ന ഭരണ-പ്രതിപക്ഷ നേതാക്കള്‍ കൃഷിക്കാരുടെ ജീവനും സ്വത്തിനും ജീവന ഉപധാകള്‍ക്കും മതിയായ സംരക്ഷണം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

വന്യമൃഗശല്യത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നു. മണ്ണില്‍ വിയര്‍പ്പൊഴുക്കി വിളയിക്കുന്നതത്രയും വന്യമൃഗങ്ങള്‍ ഭക്ഷണമാക്കുകയാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വിളകളില്‍ പ ലതിനും ന്യായവിലയില്ല. രാസവള സബ്‌സിഡി വെട്ടി കുറയ്ക്കല്‍, ബാങ്കുകളുടെ ജപ്തി ഭീഷണി, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കഴുത്തറപ്പന്‍ സമീപനം എന്നിവ കര്‍ഷകരെ തളര്‍ത്തുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മുമ്പ് നടത്തിയ 5 ലോക കേരളസഭകളുടെ നേട്ടങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടു ത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, സജീവ് ഫിലിപ്പ്, സാജു പുലിക്കോട്ടില്‍, ജിജോ മംഗലത്ത്, തോമസ് പട്ടമന, സാജു കൊല്ലപ്പള്ളി, തോമസ് പാഴുക്കാല, സജി ഇരട്ടമുണ്ടക്കല്‍, മോളി മാമൂട്ടില്‍, അന്നക്കുട്ടി ഉണ്ണിപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?