Follow Us On

06

August

2025

Wednesday

ക്രൈസ്തവരുടെ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു

ക്രൈസ്തവരുടെ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു

കിന്‍ഷാസാ/കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എണ്‍പതിലധികം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം  ഐസിസ് തീവ്രവാദ സംഘടന ഏറ്റെടുത്തു. കിഴക്കന്‍ കോംഗോയില്‍ നടത്തിയ ആക്രമണത്തില്‍ കോംഗോ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 60 ലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി ഇസ്ലാമിക് തീവ്രവാദ സംഘം ടെലിഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.

ജൂണ്‍ ആദ്യവാരം മുതല്‍ ഏകദേശം 150 പേരെ സംഘം കൊലപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ ഏഴിനു മാത്രം 41 പേര്‍ കൊല്ലപ്പെട്ടു. സംഭവങ്ങളെ തുടര്‍ന്ന് രാജ്യത്തെ നിരവധി ദൈവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

ഡിആര്‍സിയില്‍ 120-ലധികം തീവ്രവാദ ഗ്രൂപ്പുകള്‍ അധികാരത്തിനും ഭൂമിക്കും വിലയേറിയ ധാതു വിഭവങ്ങള്‍ക്കും വേണ്ടി പോരാട്ടം നടത്തുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനവും ക്രിസ്ത്യാനികളാണെങ്കിലും കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമാക്കി തീവ്രവാദ ആക്രമണങ്ങള്‍ നടക്കുന്നത് പതിവാണ്. ഇപ്പോഴത്തെ അക്രമ പ്രവര്‍ത്തനങ്ങള്‍ മുമ്പെന്നതിനെക്കാള്‍ മാരകമാണെന്നും ക്രിസ്ത്യാനികള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കര്‍ഷകര്‍ വിളവെടുപ്പിന് തയാറെടുക്കുന്ന സമയത്താണ് ആക്രമണങ്ങള്‍ കൂടുതലായി നടക്കുന്നത്. 2023-ല്‍ ആയിരത്തിലധികം ക്രൈസ്തവരെ തീവ്രവാദികള്‍ വധിച്ചിരുന്നു. കോംഗോയിലെ രക്തച്ചൊരിച്ചില്‍ തടയുന്നതിന് ദേശീയ അന്തര്‍ദേശീയ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ഫ്രാന്‍സിസ് പാപ്പയും ത്രികാലജപ പ്രാര്‍ത്ഥനാമധ്യേ അ്യര്‍ത്ഥിച്ചിരുന്നു.

ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രിസ്ത്യാനികള്‍ ഏറ്റവും കടുത്ത പീഡനം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 41-ാം സ്ഥാനമാണ് കോംഗോയ്ക്ക് ഉള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?