കൊച്ചി: മദ്യപരുടെ മദ്യാസക്തിയെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ചൂഷണം ചെയ്യരുതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മദ്യാസക്തി മൂലം തകര്‍ന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും യഥാര്‍ഥ കണക്കുകള്‍ കൂടി പുറത്തുവിടണം. മദ്യനയ രൂപീകരണത്തില്‍ ജനവിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് ബിഷപ് മാര്‍ തെയോഡോഷ്യസ് ആവശ്യപ്പെട്ടു.
കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, വി.ഡി രാജു, ആന്റണി ജേക്കബ് ചാവറ, സി.എക്‌സ് ബോണി, അന്തോണിക്കുട്ടി ചെതലന്‍, സിബി ഡാനിയേല്‍, ടി.എസ് ഏബ്രഹാം, എ.ജെ ഡിക്രൂസ്, മേരി ദീപ്തി, റോയി മുരിക്കോലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *