Follow Us On

04

July

2024

Thursday

ഹെലന്‍ കെല്ലര്‍ അനുസ്മരണം

ഹെലന്‍ കെല്ലര്‍ അനുസ്മരണം
കോട്ടയം: അന്ധ-ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെലന്‍ കെല്ലര്‍ അനുസ്മരണം നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള കുട്ടികളെയും ഭിന്നശേഷിയുള്ളവര്‍ക്കായി ദേശീയ തലത്തില്‍ സംഘടിപ്പിച്ച പാരാ അതലറ്റിക്സ് ചാമ്പന്‍ഷിപ്പില്‍ ഷോട്പുട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥാക്കിയ കോട്ടയം ജില്ലയിലെ കരിപ്പൂത്തട്ട് സ്വദേശി അജില്‍ സേവിയറിനെയും ആദരിച്ചു.
കൂടാതെ കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തി. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയി നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തോടൊപ്പം ആനുകൂല്യങ്ങളുടെ ലഭ്യമാക്കലിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഗമത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.
അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ സംസ്ഥാ നതല പഠന കേന്ദ്രവും റിസോഴ്സ് സെന്ററും പ്രവര്‍ത്തിച്ചുവരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?