Follow Us On

19

September

2024

Thursday

ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു

ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു
തൃശൂര്‍: ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നതായി ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടന്ന അവകാശ ദിന റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ നിലവിലുള്ള 80:20 അനുപാതം ഭരണഘടന വിരുദ്ധമാണെ ന്നുപറഞ്ഞ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഈ വിവേചനത്തിന് ഉദാഹരണമാണെന്ന് മാര്‍ താഴത്തു പറഞ്ഞു.
2013 ല്‍ രൂപീകൃതമായ  സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ ഈ സമുദായത്തില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരാളെപ്പോലും പരിഗണിച്ചിട്ടില്ല. ക്രൈസ്തവര്‍ നേരിടുന്ന അവഗണനയ്ക്ക് പരിഹാരമാകുമെന്ന് കരുതി ഏറെ പ്രതീക്ഷയോടെ ക്രൈസ്തവ സമൂഹം കാത്തിരുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി പ്രസിദ്ധീകരിച്ച് ്തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍  താഴത്ത്  ആവശ്യപ്പെട്ടു.
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, സെന്റ് തോമസ് ദിനം അവധി ദിനമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലിയും ധര്‍ണയും. യോഗത്തില്‍ വികാരി ജനറല്‍ മോണ്‍. ജോസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫ. കെ.എം ഫ്രാന്‍സിസ്, മുന്‍പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, എല്‍സി വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.
കളക്ടറേറ്റിലേക്ക് നടന്ന റാലി അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര ഫ്‌ലാഗ് ഓഫ് ചെയ്തു. റാലിക്കും ധര്‍ണക്കുംഅതിരൂപത ചാന്‍സലര്‍ ഫാ. ഡൊമിനിക് തലക്കോടന്‍, കെ.സി ഡേവീസ്, റോണി അഗസ്റ്റിന്‍, ഷിന്റോ മാത്യു, ജോര്‍ജ് ചിറമ്മല്‍, ജിഷാദ് ജോസ്, ജെറിന്‍ ജോസ്, ജോസ് മഞ്ഞളി, സി.എല്‍ ഇഗ്‌നേഷ്യസ്, അഡ്വ. ബൈജു ജോസഫ്, ലീല വര്‍ഗീസ്, മേഴ്‌സി ജോയ്, ആന്റോ തൊറയന്‍ എന്നിവര്‍  നേതൃത്വം നല്‍കി .
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?