കാഞ്ഞിരപ്പള്ളി: സുവിശേഷത്തിന് സാക്ഷ്യം നല്‍കുമ്പോള്‍ കൂട്ടായ്മ സംജാതമാകുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ . മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ മാര്‍ തോമാ ശ്ലീഹയുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ റംശ നമസ്‌കാരത്തില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പ്രതികൂല സാഹചര്യങ്ങളിലും ശ്ലൈഹിക കൂട്ടായ്മയോട് ചേര്‍ന്ന് വിശ്വാസ പ്രഘോഷണം ധീരമായി നടത്തിയ മാര്‍ തോമാ ശ്ലീഹയുടെ മാതൃക പ്രചോദനമാകണം. നമുക്കും അവ നോടൊത്ത് പോയി മരിക്കാമെന്ന് സധൈര്യം ഏറ്റുപറഞ്ഞ തോമാ ശ്ലീഹയുടെ ധീരത സുവിശേഷ പ്രഘോഷകര്‍ക്ക് മാര്‍ഗദ ര്‍ശനമാണ്. സുവിശേഷം നമ്മെ ക്ഷണിക്കുന്നത് കൂട്ടായ്മ യിലായിരിക്കുന്നതിനാണ്. വിശ്വാസം നഷ്ടപ്പെടുന്നിടത്ത് കൂട്ടായ്മ നഷ്ടമാകുമെന്നും പ്രതിസന്ധികളിലും ധീരമായ സാക്ഷ്യം നല്‍കുവാന്‍ മാര്‍ത്തോമ്മായുടെ പൈതൃകമുള്‍ക്കൊള്ളുന്ന നമുക്ക് കഴിയണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു.
വൈകുന്നേരം നടന്ന റംശ നമസ്‌കാരത്തെ തുടര്‍ന്ന് മാര്‍ഗം കളി, റമ്പാന്‍ പാട്ട്, പരിചമുട്ടുകളി തുടങ്ങിയ നസ്രാണി കലാരൂപങ്ങള്‍ പഴയ പള്ളി അങ്കണത്തില്‍ അവതരിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *