കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ കണമല സെന്റ് തോമസ് ദൈവാലയത്തില്‍ നിന്നും നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയത്തിലേക്ക് ഭക്തിനിര്‍ഭരമായ വിശ്വാസ പ്രഘോഷണ പദയാത്ര നടത്തി. മാര്‍ തോമാ ശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്താല്‍ രൂപീകൃതമായ നിലയ്ക്കല്‍ വിശ്വാസി സമൂഹത്തിന്റെ പിന്‍മുറക്കാരായ യുവജനങ്ങള്‍ വിശ്വാസ പ്രഘോഷണ പദയാത്രയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു. ജപമാലയോടെ ആരംഭിച്ച വിശ്വാസ തീര്‍ത്ഥാടനം എരുമേലി ഫൊറോന വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍ രൂപത എസ്എംവൈഎം പ്രസിഡന്റ് അലന്‍ എസ്. വെള്ളൂരിന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു.
എയ്ഞ്ചല്‍ വാലി പള്ളി വഴി തുലാപ്പള്ളി പള്ളിയില്‍ പന്ത്രണ്ടരയോടെ എത്തിച്ചേര്‍ന്ന പദയാത്രികര്‍ നിലയ്ക്കല്‍ പള്ളിയിലെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്എംവൈഎം മുന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ കാര്‍മികത്വം വഹിച്ച പരിശുദ്ധ കുര്‍ബാനയില്‍ റാന്നി പത്തനംതിട്ട ഫൊറോന ഡയറക്ടര്‍ ഫാ. പീറ്റര്‍ കിഴക്കേല്‍ സന്ദേശം നല്‍കി. എരുമേലി ഫൊറോന ഡയറക്ടര്‍ ഫാ. ആല്‍ബിന്‍കുഴിക്കാട്ട്, എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
2024 കാഞ്ഞിരപ്പള്ളി രൂപതയില്‍ യുവജന വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള കര്‍മ്മപദ്ധതികളുടെ ഭാഗമായിട്ടായിരുന്നു പദയാത്ര.
Leave a Comment
Your email address will not be published. Required fields are marked with *