കാക്കനാട്: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട് ടുകൊണ്ടുള്ള കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ച്ച് ഫോര്‍ കേരള -ജീവസംരക്ഷണ സന്ദേശ യാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
എന്റെ മാതാപിതാക്കള്‍, ഇപ്പോഴത്തെ മാതാപിതാക്കളുടെ മനോഭാവപ്രകാരം രണ്ട് കുട്ടികള്‍ മതിയെന്ന് തീരുമാനി ച്ചിരുന്നുവെങ്കില്‍, പത്താമത്തെ കുഞ്ഞായി ജനിക്കുവാന്‍ എനിക്ക് അവസരം ലഭിക്കുകയില്ലായിരുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെസിബിസി പ്രോ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ജനറല്‍ ക്യാപ്റ്റനുമായ ജെയിംസ് ആഴ്ചങ്ങാടന്‍, പ്രോ-ലൈഫ് അപ്പസ്‌തോലേറ്റിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയും കെസിബിസി പ്രോ-ലൈഫ് സമിതി ആനിമേറ്ററുമായ സാബു ജോസ് എന്നിവരാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്‍സന്‍ സി. എബ്രഹാം, സെക്രട്ടറി ജെസ്ലിന്‍ ജോ, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, വൈസ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ന്യൂനസ്, കൂരിയ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ജോയ്‌സ് മുക്കുടം ജീവവിസ്മയ മാജിക്ക് അവതരിപ്പിച്ചു. ഓഗസ്റ്റ് 10ന് തൃശൂരില്‍ ദേശീയതലത്തിലുള്ള പ്രോ-ലൈഫ് മഹാറാലിയും സമ്മേളനം നടക്കും. ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്നതാണ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുഖ്യ സന്ദേശം.
Leave a Comment
Your email address will not be published. Required fields are marked with *