Follow Us On

23

November

2024

Saturday

ഭ്രുണഹത്യയിലൂടെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് വേദനാജനകം: ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍

ഭ്രുണഹത്യയിലൂടെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് വേദനാജനകം:  ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍
കൊച്ചി: ഏറ്റവും സുരക്ഷിതമായ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവസംരക്ഷണ സന്ദേശ യാത്ര ടീമില്‍ കെസിബിസി പ്രോ- ലൈഫ് സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സന്‍ സി. എബ്രഹാം, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ (ക്യാപ്റ്റന്‍), ആനിമേറ്റര്‍ സാബു ജോസ് (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), മാര്‍ട്ടിന്‍ ന്യൂനസ് (വൈസ് ക്യാപ്റ്റന്‍), മജീഷ്യന്‍ ജോയ്‌സ് മുക്കുടം (ജോയിന്റ് കോ- ഓര്‍ഡിനേറ്റര്‍ ) എന്നിവര്‍  ഉണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?