ബത്തേരി: ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയമിതമായ ജെ.ബി. കോശി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന സമിതി ആവശ്യപ്പെട്ടു.
കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകുന്നതും ക്രൈസ്തവ സമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതും ക്രൈസ്തവരോടുള്ള അവഗണനയാണെന്ന് യോഗം വിലയിരുത്തി. എത്രയും പെട്ടെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും സഭാ നേതൃത്വവുമായി കൂടിയാലോ ചിച്ച് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സാജു കൊല്ലപ്പള്ളില്‍ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന പ്രസിഡന്റ് ഡേവി മാങ്കുഴയുടെ അധ്യക്ഷതയില്‍ ബത്തേരിയില്‍ ചേര്‍ന്ന യോഗത്തില്‍ ബത്തേരി ഫൊറോനയിലെ 14 ഇടവകകളില്‍നിന്ന് ഭാരവാഹികള്‍ പങ്കെടുത്തു.
10, 12 ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും വിശ്വാസ പരിശീലനത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ‘മെമന്റോ നല്‍കി ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *