വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ ആനന്ദവും സ്‌നേഹവും പൂര്‍ണതയില്‍ അനുഭവിക്കുന്നതിനായി അനാവശ്യ ഭാണ്ഡക്കെട്ടുകള്‍ ഒഴിവാക്കണമെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ത്രികാലജപപ്രാര്ത്ഥനയോടനുബന്ധി
വസ്തുക്കളും കഴിവുകളും പക്വതയോടെ ഉപയോഗിക്കേണ്ടത് എപ്രകാരമാണ് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നതിന് ഉപരിപ്ലവമായ കാര്യങ്ങള്‍ നാം ഉപേക്ഷിക്കണം. അന്തസോടെ ജീവിക്കുവാനും തങ്ങളുടെ മിഷനില്‍ കാര്യക്ഷമമായ സംഭാവനകള്‍ നല്‍കുവാനും ആവശ്യമായവ എല്ലാവര്‍ക്കും ഉണ്ടായിരിക്കുകയും വേണം. അതോടൊപ്പം മുന്‍വിധികളും പിടിവാശികളും ഒഴിവാക്കി ചിന്തകളിലും വികാരങ്ങളിലും വിവേകം പുലര്‍ത്തുവാന്‍ കഴിയാണം.
നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും കുറച്ചേ ഉള്ളുവെങ്കിലും, ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോകുമ്പോള്‍ ഒരുമിച്ച് പോകുവാനും പങ്കുവയ്ക്കുവാനും ചിലത് വേണ്ടെന്ന് വച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കുവാനും നമുക്ക് സാധിക്കുന്നു. യേശുവിന്റെ സന്ദേശത്തിന്റെ മനോഹാരിത ഉള്‍ക്കൊള്ളുന്ന ഈ ജീവതശൈലി വാക്കുകള്‍ക്ക് ഉപരിയായി സുവിശേഷ പ്രഘോഷണമായി മാറുന്നു. ഇപ്രകാരം ജീവിക്കുന്ന സമൂഹവും കുടുംബവും സ്‌നേഹത്താല്‍ സമ്പന്നമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ള ഇടങ്ങളില്‍ സുവിശേഷത്തിന്റെ നവമായ സന്ദേശത്തോട് ആളുകള്‍ പെട്ടന്ന് തുറവി ഉള്ളവരായി മാറുന്നു.
ഇതിന് വിപരീതമായി എല്ലാവരും അവരവരുടെ കാര്യം മാത്രം നോക്കി ജീവിക്കുന്നിടത്ത് വസ്തുക്കള്‍ മാത്രമാണ് എണ്ണപ്പെടുന്നത്. അത് ഒരിക്കലും തൃപ്തി വരുത്തുന്നുമില്ല. അങ്ങനെയുള്ള അന്തരീക്ഷം ഭാരം നിറഞ്ഞതും ജീവിതം ക്ലേശകരവുമായി മാറുന്നു. ആനന്ദത്തെക്കാള്‍ ഉപരി ദുഃഖവും നിരാശയും അതൃപ്തിയുമാണ് അവിടെ ഉണ്ടാകുന്നത്. ഈ കാരണങ്ങള്‍ക്കൊണ്ട് കൂട്ടായ്മയും വികേവും ക്രിസ്തീയ ജീവിതത്തിലും മിഷനറി സഭയിലും ഒഴിച്ചുകൂടാനാവാത്ത മൂല്യങ്ങളാണെന്ന് പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *