Follow Us On

16

September

2024

Monday

ജീവസംരക്ഷണ സന്ദേശം ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങി: മാര്‍ ക്ലീമിസ് കാതോലിക്ക ബാവ

ജീവസംരക്ഷണ സന്ദേശം ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങി: മാര്‍ ക്ലീമിസ് കാതോലിക്ക ബാവ
തിരുവനന്തപുരം: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ജീവസംരക്ഷണ  സന്ദേശങ്ങള്‍ ജനലക്ഷങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയെന്ന് കെസിബിസി പ്രസിഡന്റ്കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ. കെസിബിസി പ്രോ- ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ രണ്ടിന് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പട്ടം സെന്റ് മേരിസ് കാതോലിക്കേറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.       ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം, ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സന്ദേശയാത്ര നടത്തിയത്.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, കെആര്‍എല്‍സിസി ചെയര്‍മാന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായുള്ള സമിതിയുടെ നേതൃത്വത്തിലാണ് ജീവസംരക്ഷണ സന്ദേശ യാത്ര നടന്നത്.
ജെയിംസ് ആഴ്ചങ്ങാടാന്‍ ജനറല്‍ ക്യാപ്റ്റനും, സാബു ജോസ് ജനറല്‍ കോ-ഓര്‍ഡിനേറ്ററുമായുള്ള സംസ്ഥാന സമിതിയാണ് മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കിയത്. മാര്‍ട്ടിന്‍ ന്യൂനസ്, ആന്റണി പത്രോസ് എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരും, ജോര്‍ജ് എഫ്. സേവ്യര്‍, ജോയ്‌സ് മുക്കുടം എന്നിവര്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാരും, സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസി പ്രയര്‍മിനിസ്ട്രിയുടെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു.
14 ജില്ലകളിലെ 32 കത്തോലിക്ക രൂപതകളിലൂടെ ജീവസംരക്ഷണ സന്ദേശ കടന്നുപോയി. ബിഷപ്‌സ് ഹൗസുകള്‍, ദൈവാലയങ്ങള്‍, ആശുപത്രികള്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, കാരുണ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സന്ദര്‍ശിച്ചു. തെരുവോരങ്ങളില്‍ സമ്മേളനങ്ങള്‍, വചനവിസ്മയ മാജിക്ക്, പ്രോ-ലൈഫ് റാലികള്‍ എന്നിവയും ഇതോടനുബന്ധിച്ചു നടന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?