Follow Us On

18

October

2024

Friday

ഈശോയുടെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ദൈവാലയത്തില്‍ നിന്ന് മധ്യകാലഘട്ടത്തിലെ അള്‍ത്താര കണ്ടെത്തി

ഈശോയുടെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ദൈവാലയത്തില്‍ നിന്ന് മധ്യകാലഘട്ടത്തിലെ അള്‍ത്താര കണ്ടെത്തി

ജറുസലേം: ഈശോയുടെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ദൈവാലയത്തില്‍ നിന്ന്  മധ്യകാലഘട്ടത്തിലെ അള്‍ത്താര കണ്ടെത്തി. മധ്യകാലഘട്ടത്തിലെ ക്രൈസ്തവ കലകളിലേക്കും പരിശുദ്ധ സിംഹാസനവും വിശുദ്ധ നാടും തമ്മില്‍ നിലനിന്നിരുന്ന ബന്ധത്തിലേക്കും വെളിച്ചം വീശുന്നതാണ്  ഈ അപ്രതീക്ഷിത കണ്ടെത്തലെന്ന് ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സെസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

1149-ല്‍ വെഞ്ചരിച്ച ഈ അള്‍ത്താരക്ക് 3.5 മീറ്റര്‍ വീതിയുണ്ട്. ഇതുവരെ കണ്ടെത്തിയ മധ്യകാലഘട്ടത്തിലെ അള്‍ത്താരകളില്‍ ഏറ്റവും വീതി കൂടി അള്‍ത്താരയാണിത്. റോമന്‍ വാസ്തുകല ഉപയോഗിച്ചിരുന്ന ദൈവാലയത്തിന്റെ ഭാഗം 1808-ല്‍ ഉണ്ടായ അഗ്നിബാധയില്‍ നശിക്കുന്നത് വരെ ഈ അള്‍ത്താര തീര്‍ത്ഥാടകര്‍ക്ക് സംലഭ്യമായിരുന്നു. പിന്നീട് ഒരു സ്ലാബിനടിയിലായി പോയ ഈ അള്‍ത്താരയെക്കുറിച്ചുള്ള യാതൊരു വിവരും ഇത്രയും കാലം കണ്ടെത്തിയില്ലെന്നുള്ളത് എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാര്യമാണെന്ന് പുനരുദ്ധാരണ പ്രവര്‍ത്തനത്തിടയില്‍ ഈ അള്‍ത്താര കണ്ടെത്തിയ ചരിത്രകാരനായ ഇല്യാ ബെര്‍ക്കോവിച്ച് പറഞ്ഞു.

അദ്ദേഹവും ഇസ്രായേല്‍ പുരാവസ്തുവിഭാഗത്തിലെ അമിത് റിയമും ചേര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ലാബിനടിയില്‍ നിന്ന് ഈ അള്‍ത്താര കണ്ടെത്തിയത്. റോമന്‍ വാസ്തുകല ഉപയോഗിച്ച് നടത്തിയ അള്‍ത്താരയിലെ അലങ്കാരങ്ങള്‍ റോമ നഗരവും ജറുസലേമും തമ്മില്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണ് നല്‍കുന്നത്. കര്‍ത്താവിന്റെ കുരിശുമരണവും അടക്കവും ഉത്ഥാനവും നടന്ന ഇടമെന്ന നിലയില്‍ ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന ദൈവാലയങ്ങളിലൊന്നാണ് ജറുസലേമിലെ തിരുക്കല്ലറ ദൈവാലയം അഥവാ ഉത്ഥാന ദൈവാലയം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?