Follow Us On

16

September

2024

Monday

വിദ്യാഭ്യാസം കിട്ടാക്കനിയായി 25 കോടി കുട്ടികള്‍

വിദ്യാഭ്യാസം കിട്ടാക്കനിയായി 25 കോടി കുട്ടികള്‍

വത്തിക്കാന്‍ സിറ്റി: 2014-ല്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു, ”സ്‌കൂളുകളില്‍ പോകുന്നതിലൂടെയാണ് പൂര്‍ണമായ വ്യാപ്തിയിലും വ്യത്യസ്ത തലങ്ങളിലും കുട്ടികളുടെ ഹൃദയവും മനസും യാഥാര്‍ത്ഥ്യത്തിലേക്ക് തുറക്കുന്നത്.” എന്നാല്‍ ഇന്ന് 25 കോടി കുട്ടികള്‍ക്ക്, വിദ്യാഭ്യാസത്തിലൂടെ മനസും ഹൃദയവും വികസിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നില്ല എന്ന് വത്തിക്കാന്‍ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയില്‍ പ്രസിദ്ധീകരിച്ച ലേഖനം യുണെസ്‌കോയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നമ്മെ ഓര്‍മിപ്പിക്കുന്നു.

വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ  പത്ത് വയസായ 70 ശതമാനം കുട്ടിള്‍ക്കും ലളിതമായ  വാക്കുകള്‍ പോലും വായിക്കാന്‍ കഴിയില്ലത്രെ. മികച്ച വിദ്യാഭ്യാസത്തിനുള്ള എല്ലാ അവസരങ്ങളും ലഭിക്കുന്ന നാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞു എന്നത് എത്ര വലിയ ദൈവാനുഗ്രഹമാണെന്ന് വിദ്യാഭ്യാസത്തിനുള്ള അവസരം ഇന്നും കിട്ടാക്കാനിയായി തുടരുന്ന ഈ 25 കോടി കുഞ്ഞുങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?