Follow Us On

08

June

2025

Sunday

ബ്രസീലില്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

ബ്രസീലില്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്ത് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 61 പേര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴസ് ചത്വരത്തില്‍ പാപ്പ നയിച്ച ത്രികാലജപപ്രാര്‍ത്ഥനക്ക് ശേഷമാണ് ബ്രസീലില്‍ നടന്ന വിമാന അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചത്.

ഉക്രെയ്ന്‍, മിഡില്‍ ഈസ്റ്റ്, പാലസ്തീന്‍, ഇസ്രായേല്‍, സുഡാന്‍, മ്യാന്‍മാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സമാധാനമുണ്ടാകുന്നതിന് വേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു. ഹിരോഷിമയിലും നാഗാസാക്കിയിലും ആറ്റം ബോംബ് വര്‍ഷിച്ചതിന്റെ വാര്‍ഷികം അനുസ്മരിച്ച പാപ്പ ആ  സംഭത്തിലും എല്ലാ യുദ്ധങ്ങളിലും ഇരകളായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരെയും ക്ഷണിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?