Follow Us On

30

October

2024

Wednesday

സിബിസിഐ സെമിനാര്‍

സിബിസിഐ സെമിനാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം സാമൂഹിക അശാന്തിയും അസമത്വവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ന്യൂഡല്‍ഹിയില്‍ കത്തോലിക്കാ സഭ സംഘടിപ്പിച്ച സെമിനാര്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സിന്റെ നോര്‍ത്തേണ്‍ റീജിയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ആര്‍ച്ച് ബിഷപ്പ് ഹൗസിനോട് ചേര്‍ന്നുള്ള രൂപതാ കമ്മ്യൂണിറ്റി സെന്ററിലാണ് നടന്നത്.

ഉത്തരേന്ത്യയിലെ കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭമായാണ് സെമിനാറിനെ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് സുസ്ഥിരമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് ഐക്യദാര്‍ഢ്യവും കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

”ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ യുവാക്കളെ നിരാശയിലേക്ക് തള്ളിവിടുകയാണ്” ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പറഞ്ഞു.
കുടിയേറ്റക്കാരുടെ അന്തസും തൊഴില്‍ അവകാശങ്ങളും സംരക്ഷിക്കുന്നതിലും സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും പരിഹാരങ്ങള്‍ പരിപോഷിപ്പിക്കുന്നതിലും സെമിനാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

സെമിനാറില്‍ കുടിയേറ്റക്കാര്‍, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവര്‍, അസംഘടിത തൊഴിലാളികള്‍ എന്നിവയില്‍ നിന്നുള്ള തൊഴിലാളികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 65 പേര്‍ പങ്കെടുത്തു.

കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജെയ്‌സണ്‍ വടശ്ശേരി, കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) മിഷന്‍ 2033 അവതരിപ്പിച്ചു. കുടിയേറ്റക്കാരെയും അസംഘടിത തൊഴിലാളികളെയും പിന്തുണയ്ക്കുകയും അവരുടെ പോരാട്ടങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതിനുള്ള സഭയുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

കുടിയേറ്റ തൊഴിലാളികളുടെയും അസംഘടിത തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ദേശീയ നയങ്ങള്‍ക്കായുള്ള വാദമുള്‍പ്പെടെ നിരവധി മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന ഒരു കര്‍മപദ്ധതി വികസിപ്പിച്ചാണ് സെമിനാര്‍ സമാപിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?