Follow Us On

23

November

2024

Saturday

സേവനത്തിലൂടെ സ്നേഹത്തിന്റെ സാക്ഷികളാകണം

സേവനത്തിലൂടെ സ്നേഹത്തിന്റെ സാക്ഷികളാകണം
പാലാ: സേവനത്തിലൂടെ സ്നേഹത്തിന്റെ സാക്ഷികളാകണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാതലവന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിദീയന്‍. സീറോമലബാര്‍സഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ രണ്ടാംദിനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ഓര്‍ത്തഡോക്സ് സഭാതലവന്‍.
വര്‍ത്തമാനകാലഘട്ടത്തിന്റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സഭ കൂട്ടായി പ്രതികരിക്കണം.  മനുഷ്യരാശിയെക്കുറിച്ച് നിസംഗത പാലിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹോദര്യം വാക്കുകളില്‍ ഒതുങ്ങിപ്പോകുന്നു. മനുഷ്യനെ വില്പനചരക്കായി കാണുന്നിടത്ത് സഭ ശബ്ദമുയര്‍ത്തണം. നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സ്വാതന്ത്ര്യം അനുഭവിക്കാനാവൂ. സ്വാതന്ത്ര്യത്തിന് ഉത്തരവാദിത്വവുമുണ്ടെന്ന് മറക്കരുത്. നീതിയും സമാധാനവും ഒരുമിച്ച് പോകുന്നതാണ്. ലോകത്തിന്റെ കിടമത്സരങ്ങളും ശത്രുതയും അരക്ഷിതത്വവും കണ്ടില്ലെന്നു നടിക്കാന്‍ സഭയ്ക്കു കഴിയില്ല. ലോകത്തിന്റെ പട്ടിണി എന്റേതാണെന്ന ബോധ്യം ഉത്തരവാദിത്വമാണെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രീദീയന്‍ പറഞ്ഞു.
നവമാധ്യമങ്ങള്‍ സമൂഹത്തിലെ തിന്മകളെ പര്‍വതീ കരിക്കുകയും നന്മകളെ തമസ്‌കരിക്കുകയും ചെയ്യുന്നതിനെതിരെ സഭകള്‍ ഒരുമിച്ച് പ്രതികരിക്കണം. പ്രകൃതി ചൂഷണ ത്തിനെതിരെയുള്ള നിസംഗത വെടിയണമെന്നും ഓര്‍ത്തഡോക്സ് സഭാ തലവന്‍ പറഞ്ഞു. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രീദീയനെ പൊന്നാടയണിയിച്ചു. അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സ്വാഗമാശംസിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?